ഓപ്പറേഷൻ ബേലൂർ മഖ്‌ന: ദൗത്യം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്

ഓപ്പറേഷൻ ബേലൂർ മഖ്‌ന ദൗത്യം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്. ഇന്ന് ദൗത്യം തുടരുന്നത് ദുഷ്കരമെന്ന വിലയിരുത്തലിന് പുറത്താണ് താത്കാലികമായി ദൗത്യം ഉപേക്ഷിക്കാനുള്ള തീരുമാനം. ആന കർണാടകയിലെ ഉളവാണത്തിലേക്കു പ്രവേശിച്ചതായാണ് മനസിലാക്കുന്നത്. അതുകൊണ്ടു ഇന്ന് മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഉണ്ടാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

Also Read: ‘തദ്ദേശവാസികളായ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവം’: മന്ത്രി കെ രാധാകൃഷ്ണന്‍

കുങ്കിയാനകളും വാഹനങ്ങളുമായി ടൗത്യസംഘം ഉള്വനത്തിലേക്കു നീങ്ങിയപ്പോഴേക്കും ആന കർണാടകയിലെ ഉള്വനത്തിലേക്കു പ്രവേശിച്ചിരുന്നു. വെളിച്ചം മായുന്ന സാഹചര്യത്തിൽ ഉൾവനത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്കരമായതിനാലാണ് ഇന്ന് ദൗത്യം തുടരാത്തത്. ആനയെ മയക്കുവെടി വെക്കാനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

Also Read: കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനം; കേന്ദ്ര സർവകലാശാലയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി

അതേസമയം, ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചിരുന്നു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത് നല്ല കാര്യമാണെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡെ പറഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News