കണ്ടെത്തിയത് 80 മില്യണ്‍ പാസ് വേര്‍ഡുകളും, വിരലടയാള രേഖകളും; ഡാര്‍ക്ക് വെബ് തട്ടിപ്പുകാര്‍ക്ക് പൂട്ട് വീണു

ഡാര്‍ക്ക് വെബ് തട്ടിപ്പുകാര്‍ക്ക് തടയിട്ട് ‘ഓപ്പറേഷന്‍ കുക്കീ മോണ്‍സ്റ്റര്‍’. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡാര്‍ക്ക് വെബ് വഴി തിരഞ്ഞെടുത്ത പാസ് വേര്‍ഡു രഹസ്യ വിവരങ്ങളും മുന്‍നിര്‍ത്തി നടത്തിയിരുന്ന ‘ജെനസിസ് മാര്‍ക്കറ്റിനാണ്’ ഇപ്പോള്‍ പൂട്ടിട്ടിരിക്കുന്നത്.

ഏകദേശം 80 മില്യണ്‍ പാസ്വേഡുകളും, വിരലടയാള രേഖകളും ജെനാസിസ് മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗങ്ങളുടെ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്.

തട്ടിപ്പുകാരും ഹാക്കര്‍മാരും ചോര്‍ത്തിയെടുക്കുന്ന വ്യക്തിഗത വിവരങ്ങളും പാസ്വേഡുകളും ഇന്റര്‍നെറ്റിന്റെ ഇരുണ്ട മേഖലയായ ഡാര്‍ക്ക് വെബ് വഴി നടത്തിയിരുന്ന വിപണി വെബ്‌സൈറ്റാണ് ജെനസിസ് മാര്‍ക്കറ്റ്.

ഓപ്പറേഷന്‍ കുക്കീ മോണ്‍സ്റ്ററിന്റെ ഭാഗമായി ലോകത്തെ 200 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News