സുഡാനിൽ നിന്നും 229 പേരുമായി ഒരു വിമാനം കൂടി ഇന്ത്യയിലെത്തി

സൈന്യവും അർദ്ധസൈന്യവും തമ്മിൽ ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം ഇന്ത്യയിലെത്തി. 14 തവണയായി ഇതുവരെ 2,800ലധികം പൗരൻമാരെ സുഡാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചതായി കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കമ്മീഷണർ മനോജ് രാജൻ പറഞ്ഞു. ആറ് തവണയായി 1,700 പൗരൻമാരെയാണ് കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളങ്ങളിൽ മെഡിക്കൽ സൗകര്യം ഒരുക്കുന്നുണ്ട്. തിരിച്ചെത്തുന്നവരെ യെല്ലോ ഫീവർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എല്ലാവർക്കും റിഫ്രഷ്‌മെന്റ് ഇൻപുട്ടുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും മനോജ് രാജൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News