ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായി, ഇന്ന് നാട്ടിലെത്തിയത് 194 പേര്‍

സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമായ ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായി. 3862 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് മേചിപ്പിച്ചു. ഇന്ന് 194 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.

സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പരുരോഗമിക്കുകയാണ്. ഏപ്രില്‍ 24നാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത്. പതിനൊന്ന് ദിവസത്തിലാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുമേധ എന്ന കപ്പലും  എയര്‍ഫോ‍ഴ്സിന്‍റെ സി-130ജെ എന്ന അയര്‍ക്രാ‍ഫ്റ്റും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News