ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ ആദ്യ രണ്ട് സംഘങ്ങള്‍ ബുധനാഴ്ച രാത്രിയോടെ ദില്ലിയിലും മുംബൈയിലുമായി എത്തി ചേരും. ചൊവ്വാഴ്ച രാത്രിയോടെയാണ് സുഡാനില്‍ നിന്നും ഐഎന്‍എസ് സുമേധ കപ്പലില്‍ 278 ഇന്ത്യക്കാരെ സൗദിയിലെ ജിദ്ദയിലെത്തിച്ചത്.
സൗദിയില്‍ നിന്നും എത്തിച്ചേരുന്ന മലയാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലി കേരളഹൗസിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സൗദിയില്‍ നിന്ന് എത്തിച്ചേരുന്ന മലയാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ദില്ലിയിലെത്തി ചേരുന്ന ആദ്യ സംഘത്തില്‍ മലയാളികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. മുംബൈയില്‍ എത്തിച്ചേരുന്ന ആദ്യ സംഘത്തിലെ മലയാളികള്‍ക്ക് താമസവും ഭക്ഷണവും സ്വദേശത്തേക്കുള്ള യാത്രാസംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വിതോമസും കേരള ഹൗസ് ഉദ്യോഗസ്ഥരുമാണ് സൗദിയില്‍ നിന്നും എത്തിച്ചേരുന്ന മലയാളികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here