ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചിലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്.
അതേസമയം, സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ പത്താം സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. 135 ഇന്ത്യൻ പൗരന്മാരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐഎഎഫ് സി 130 ജെ വിമാനത്തിലാണ് സംഘം ജിദ്ദയിലേക്കെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.
നേരത്തെ, സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ എട്ടാമത്തെ ബാച്ച് സുരക്ഷിതമായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു. സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 121 പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here