ഓപ്പറേഷൻ കാവേരി; 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി

ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്. ഓപ്പറേഷൻ കാവേരിയുടെ ജിദ്ദയിൽ നിന്നും നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. ഞായറാഴ്ച 22 മലയാളികൾ കൂടി ഓപ്പറേഷൻ കാവേരി വഴി ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. ദില്ലിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പത് പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ബെംഗളൂരുവിൽ നിന്ന് 40 പേരും ദില്ലിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് ഏഴ് പേരും ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News