പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമം; ബിജെപി നേതാക്കള്‍ എം.എല്‍എമാരെ വിളിച്ച നമ്പറടക്കം പുറത്തുവിട്ട് എഎപി

പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമമെന്ന് എ.എ.പി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച നമ്പറടക്കം പുറത്തുവിട്ടു. എംഎല്‍എമാരായ ജഗ്ദീപ് സിംഗ് ഗോള്‍ഡി കാംബോജ്, അമന്‍ദ്വീപ് സിംഗ് മുസാഫിര്‍, രജീന്ദര്‍പാല്‍ കൗര്‍ ചീന എന്നിവരാണ് തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിച്ചിട്ടും ബിജെപിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നീക്കം ഉണ്ടായതായി അറിയിച്ചത്.

ALSO READ:  ഇടയ്ക്കിടെ ബേസില്‍ ഓക്കെയാണോ എന്ന് അന്വേഷിക്കും, കാരണം എല്ലാവര്‍ക്കും പൃഥ്വിരാജ് ആവാന്‍ പറ്റില്ലല്ലോ!: വിനീത് ശ്രീനിവാസന്‍

ഇരുപത് മുതല്‍ 25 കോടിവരെ രൂപയാണ് പഞ്ചാബ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്. എഎപിയുടെ ഒരേയൊരു ലോക്‌സഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുറാല്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ നീക്കം നടന്നത്.

ALSO READ: മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം; രാജുവിന് ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണിത്; കുറിപ്പുമായി മല്ലിക സുകുമാരന്‍

ചൊവ്വാഴ്ചയാണ് സൈപ്രസില്‍ നിന്നും ഒരു സേവക് സിംഗിന്റെ അന്താരാഷ്ട്ര കോള്‍ തനിക്ക് വന്നതെന്ന് ജലാലാബാദ് എംഎല്‍എയായ കാംബോജ് വെളിപ്പെടുത്തി. 20-25 കോടികള്‍ വാഗ്ദാനം ചെയ്തു. ആവശ്യമുള്ള തുക ചോദിക്കാമെന്ന് പറഞ്ഞു. എന്നാല്‍ എഎപിയോടുള്ള വിശ്വാസ്യത കളയാന്‍ തയ്യാറല്ലെന്നാണ് താന്‍ മറുപടി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News