ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങി. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും തിരച്ചിലിന് സഹായകമാകുന്നുണ്ട്.
ALSO READ:സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മക്കയിൽ കബറടക്കി
തിരച്ചിലില്‍ ഇന്നും ലോറിയുടെ ലോഹഭാഗം കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ ഡൈവര്‍മാര്‍ പുഴയില്‍ ഇറങ്ങും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് വീണ്ടും ആരംഭിച്ചത്.
ALSO READ:മധ്യപ്രദേശില്‍ കോളേജുകളിലെ പാഠ്യപദ്ധതികളില്‍ കാവിവത്കരണം
നേവി, എസ്ആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും തിരച്ചിലില്‍ ഭാഗമാകും. ഇന്നലെ സോണാര്‍ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നു പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് നേവിയുടെ ഡൈവിങ് ടീം പരിശോധന നടത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here