ബഹിഷ്കരണ ഭീഷണിക്കിടയിലും ഇന്ത്യയിൽ വമ്പൻ കളക്ഷൻ നേടി ഓപ്പണ്‍ഹെയ്മര്‍

ഇന്ത്യന്‍ ബോക്സോഫീസില്‍ മികച്ച കളക്ഷനുമായി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മര്‍. ഇന്ത്യയിൽ ചിത്രം റീലിസ് ചെയ്ത് രണ്ടാം ആഴ്ച്ച പിന്നിട്ടപ്പോൾ തന്നെ ഇന്ത്യന്‍ കളക്ഷന്‍ 84.8 കോടിയായി ഉയര്‍ന്നു. ചിത്രത്തിനെതിരെ ഇന്ത്യയിൽ ബഹിഷ്കരണ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഓപ്പണ്‍ഹെയ്മറുടെ ഈ വമ്പൻ കളക്ഷൻ അതിശയിപ്പിക്കുന്നത് തന്നെയാണ്.

ALSO READ: പാക്കിസ്ഥാനില്‍ വന്‍ സ്ഫോടനം; 20 പേര്‍ മരിച്ചു

ജൂലൈ 21നാണ് ഈ ചിത്രം ഇറങ്ങിയത്. ആദ്യവാരത്തില്‍ ഓപ്പണ്‍ഹെയ്മര്‍ ഒറ്റയ്ക്ക് 73.20 കോടിയാണ് നേടിയത്. തുടര്‍ന്ന് വന്ന രണ്ടാം വെള്ളിയാഴ്ച ചിത്രം 4.35 കോടി നേടി. തുടര്‍ന്ന് വന്ന ശനിയാഴ്ച ചിത്രം 7.25 കോടി നേടി. ഇതോടെ ചിത്രത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 84.80 കോടിയായി. ഞായറാഴ്ചയും ചിത്രം മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം നൂറുകോടി ക്ലബില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് .

ALSO READ: ഏറ്റവും മികച്ച വസ്ത്രം അണിയുന്നവരുടെ പട്ടികയില്‍ അക്ഷതാ മൂര്‍ത്തി

യുഎസില്‍ മാത്രം ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്.അമേരിക്കൻ പ്രൊമിത്യൂസ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹെയ്‍മര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന ചിത്രം എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News