ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ എ3എക്സ് 4 ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4 ജിബി റാമുമായി ജോഡിയാക്കിയ സ്നാപ്പ്ഡ്രാഗൺ 6 എസ് ജൻ 1 ചിപ്പിന്റെ കരുത്തുമായാണ് ഈ മോഡലെത്തുന്നത്. മികച്ച ബാറ്ററി ലൈഫും ക്യാമറ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓപ്പോ എ3എക്സ് 4 ജിയുടെ ഇന്ത്യയിലെ വില, ലഭ്യത:
4 ജിബി റാം+ 64 ജിബി സ്റ്റോറേജ്, 4 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. 4 ജിബി റാം+ 64 ജിബി സ്റ്റോറേജിന് 8,999
രൂപയും 4 ജിബി റാം+ 128 ജിബി സ്റ്റോറേജിന് 9,999 രൂപയുമാണ് വില. നെബുല റെഡ്, ഓഷ്യൻ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലേക്കെത്തുന്നത്. ഓപ്പോയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും റീറ്റെയ്ൽ ചാനലുകൾ വഴിയും ഈ മാസം 29 മുതൽ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
ALSO READ; യെവൻ പുലിയാണ് കേട്ടോ! മികച്ച ക്യാമറയും കിടിലൻ പെർഫോമൻസും, പോക്കോ സി75 ലോഞ്ച് ചെയ്തു
ഓപ്പോ എ3എക്സ് 4 ജിയുടെ സവിശേഷതകൾ;
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ കളർ ഒഎസ് 14ലാണ് ഫോണിന്റെ പ്രവർത്തനം. 6.67 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കോടിയാണ് ഫോണിന്റെ രൂപകൽപ്പന. ഇത് 90 ഹെർട്സ് റിഫ്രഷ് റേറ്റും 100 നിറ്റ്സ് വരെ വെളിച്ചവും നൽകുന്നുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ 4 ജിബി റാമുമായി ജോഡിയാക്കിയ സ്നാപ്പ്ഡ്രാഗൺ 6 എസ് ജൻ 1 ചിപ്പിന്റെ കരുത്തുമായാണ് ഈ മോഡലെത്തുന്നത്.
ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 78 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി റിയർ ക്യാമറയും 5 എംപി സെൽഫി ക്യാമറയും ഹാൻഡ്‌സെറ്റിൽ കാണാൻ കഴിയും. ജിപിഎസ്, 4 ജി എൽടിഇ , ബ്ലൂടൂത്ത് 5 . 0 , യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നു. 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ നൽകുന്ന 5,100 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here