ഒറ്റ നോട്ടത്തിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ: ചർച്ചയായി ഓപ്പോ ഫൈൻഡ് എക്സ് 8ന്റെയും ഐഫോൺ 16 പ്രോയുടെയും രൂപസാമ്യം

OPPO FIND X8

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഒരു സ്മാർട്ട്ഫോണിന്റെ അതേ രൂപ സാമ്യത്തോടെയുള്ള മറ്റൊരു സ്മാർട്ട്ഫോൺ കണ്ടിട്ടുണ്ടോ? അത്തരമൊരു രൂപ സാമ്യത്തെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ.. ഓപ്പോ ഫൈൻഡ് എക്സ്8ൻ്റെ ഐഫോൺ 16 പ്രോയുമായുള്ള സാമ്യമാണ്.ടിപ്സർ ഡിജിറ്റൽ ചാറ്റ്സ്റ്റേഷൻ പുറത്ത്‌വിട്ട ഓപ്പോ ഫൈൻഡ് എക്സ്8ൻ്റെ ചിത്രത്തിന് താഴെയാണ് ഫോണിന്റെ ഐഫോൺ 16 പ്രോയുമായി സാമ്യത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചത്.

ഫ്ലാറ്റ് മിഡിൽ ഫ്രെയിം എന്ന വലിയ സമാനതയും രണ്ട് ഹാൻഡ്സെറ്റിലും നമുക്ക് കാണാം. ഐഫോൺ 16 പ്രോയ്ക്ക് സമാനമായി മാറ്റ് ഫിനിഷ് ബാക് ഗ്ലാസാണ് ഓപ്പോയുടെ ഹാൻഡ്സീറ്റിലും കാണാൻ കഴിയുന്നത്. ഇതൊക്കെയാണ് ചർച്ചകൾ ചൂട് പിടിപ്പിക്കുന്നത്.

അതേസമയം ഓപ്പോ എക്സ് 8 നെ പറ്റിയുള്ള ചില ലീക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 6.5 ഇഞ്ച് ഡിസ്പ്ളേയോട് കൂടിയാണ് ഫോൺ വിപണിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോണിൽ ജനറേറ്റീവ് എഐ ഫീച്ചറുകളും ഓപ്പോ സജ്ജമാക്കിയിട്ടുണ്ട്. മീഡിയടേക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 5,700 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നതെന്നാണ് ലീക്കുകൾ പറയുന്നത്. ഈ ഹാൻഡ്സെറ്റുമായുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News