സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റിന്റെ കരുത്ത്, ഒപ്പം മികച്ച ബാറ്ററി, സ്‌പെക്സ് : ഓപ്പോ കെ12 പ്ലസ് ലോഞ്ച് ചെയ്തു

OPPO K12

ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ കെ12 പ്ലസ് ഗ്ലോബൽ മാർക്കറ്റിൽ ലോഞ്ച് ചെയ്തു. ചൈനീസ് വിപണിയിലാണ് ഫോൺ ഇപ്പോൾ എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റിന്റെ കരുത്തുമായി എത്തുന്ന ഹാൻഡ്സെറ്റ് 12 ജിബി റാമും 512 ജിബി വരെയുള്ള സ്റ്റോറേജുമാണ് വഹിക്കുക. മികച്ച ബാറ്ററി ലൈഫും ക്യാമറ സവിശേഷതയും മറ്റനവധി ഫീച്ചറുകളും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

ALSO READ;  ആളിത്തിരി കൂടിയാലും കുഴപ്പമില്ല, യാത്ര കെങ്കേമമാക്കാം! ഇന്ത്യൻ നിരത്തുകളിൽ തരംഗമാകാൻ ഇമാക്സ് 7 റെഡി

8 ജിബി + 256 ജിബി സ്റ്റോറേജ് , 12 ജിബി + 256 ജിബി സ്റ്റോറേജ് , 12 ജിബി + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 സ്റ്റോറേജ് വേരിയന്റുകളാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1,899 (ഏകദേശം22,600 രൂപ) ആണ് വില വരുന്നത്.12 ജിബി + 256 ജിബി സ്റ്റോറേജ്; സിഎൻവൈ 2,099 (ഏകദേശം. 25,000 രൂപ), 12 ജിബി + 512 ജിബി സ്റ്റോറേജ് ; സിഎൻവൈ 2,499 (ഏകദേശം 29,800രൂപ) എന്നിങ്ങനെയാണ് വില വരുന്നത്.

ALSO READ;ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഹാൻഡ് സെറ്റിന്റെ രൂപകൽപ്പന. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഓഎസ്14 ലാണ് ഫോണിന്റെ പ്രവർത്തനം. മുൻപ് സൂചിപ്പിച്ചത് പോലെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റിന്റെ കരുത്ത് ഫോണിന് ലഭിക്കുന്നുണ്ട്.
ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, ഒപ്പം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5 .3 , ജിപിഎസ്, എൻഎഫ്സി എന്നിവ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നു. 6400 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്സെറ്റ് പായ്ക്ക് ചെയ്യുന്നത്. 192 ഗ്രാമാണ് ഫോണിന്റെ ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News