കിടിലൻ ഫീച്ചറുകളുമായെത്തുന്ന ഫൈന്‍ഡ് എക്സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് ഓപ്പോ

oppo find x8

ഓപ്പോ തങ്ങളുടെ പ്രീമിയം ഫൈന്‍ഡ് എക്സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോ ഫൈന്‍ഡ് എക്സ് 8, ഓപ്പോ ഫൈന്‍ഡ് എക്സ് 8 പ്രോ എന്നിങ്ങനെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ്, ആപ്പിൾ തുടങ്ങിയ മറ്റ് പ്രീമിയം ബ്രാൻഡുകളോട് കിടപിടിക്കുന്ന സമാനമായ സവിശേഷതകളുമായാണ് ഓപ്പോ എത്തുന്നത്. മീഡിയടെക്കിന്‍റെ ഏറ്റവും കരുത്തുറ്റ ഡിമെന്‍സിറ്റി 9400 ചിപ്‌സെറ്റാണ് ഈ രണ്ട് ഫോണുകളുടെയും പെർഫോമൻസ് നിയന്ത്രിക്കുന്നത്.

ALSO READ; പേറ്റന്‍റ് ലംഘിച്ചു; 118 മില്യൺ ഡോളർ നഷ്ടപരിഹാരം കൊടുക്കാൻ സാംസങിനോട് കോടതി

ഓപ്പോ ഫൈന്‍ഡ് എക്സ് 8 ഇന്ത്യയില്‍ സ്പേസ് ബ്ലാക്ക്, സ്റ്റാര്‍ ഗ്രേ നിറങ്ങളിലും എക്സ് 8 പ്രോ സ്പേസ് ബ്ലാക്ക്, പേള്‍ വൈറ്റ് നിറങ്ങളിലും ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇന്ന് മുതല്‍ ഈ ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും. ഡിസംബര്‍ 3 മുതല്‍ ആണ് ഓപ്പണ്‍ സെയില്‍ ആരംഭിക്കുക. ഓപ്പോ ഫൈന്‍ഡ് എക്സ് 8 മോഡലിന് 12ജിബി + 256ജിബി വേരിയന്‍റിന് 69,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 79,999 രൂപയും ആണ് വില. ഓപ്പോ ഫൈന്‍ഡ് എക്സ് 8 പ്രോയുടെ സിംഗിള്‍ 16ജിബി + 512ജിബി മോഡലിന് 99,999 രൂപയാണ് വില.

വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്8 സീരീസ് ഫോണുകള്‍ക്ക് ലഭ്യമാണ്. 10 ശതമാനം ബാങ്ക് ഡിസ്‌കൗണ്ട്, 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്. ഓപ്പോ ലോയല്‍ യൂസേഴ്‌സിന് 3,000 എക്‌സ്ട്രാ ബോണസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

ALSO READ; കാത്തിരിപ്പിന് വിട; ഗെയിമിങ് പ്രേമികളെ ആവേശത്തിലാക്കി റോഗ് ഫോൺ 9 പുറത്തിറങ്ങി

ഓപ്പോ ഫൈന്‍ഡ് എക്‌സ്8 5ജിയുടെ ഫീച്ചറുകള്‍ – 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്‌സലുകള്‍) അമോലെഡ് ഡിസ്‌പ്ലേ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, ഓപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9400 3nm ചിപ്‌സെറ്റാണ് ഫൈന്‍ഡ് എക്‌സ്8ന്റെ കരുത്ത്. 12ജിബി / 16ജിബിറാം, 256ജിബി / 512ജിബി യുഎഫ്എസ് 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഫൈന്‍ഡ് എക്‌സ്8ല്‍ ഉള്ളത്. സോണി LYT-700 സെന്‍സറുള്ള 50എംപി മെയിന്‍ ക്യാമറ, 50എംപി 120° അള്‍ട്രാ വൈഡ് ക്യാമറ, 50എംപി 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 120X വരെ ഡിജിറ്റല്‍ സൂം, ഹാസല്‍ബ്ലാഡ് പോര്‍ട്രെയ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസാണ് ആണ് മറ്റൊരു പ്രത്യേകത. ഫൈന്‍ഡ് X8 ന് 4 ഒഎസ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഡ്യുവല്‍ ആന്‍റിന എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി, 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണകളോടെ 5630mAh ബാറ്ററി എന്നിവയും ഫൈന്‍ഡ് എക്‌സ്8ല്‍ ഉണ്ട്.

ALSO READ; മൂന്ന‍ഴകിൽ വിവോ എത്തും; എക്സ് 200 പ്രോ ഇന്ത്യയിൽ വരുന്നത് ഈ നിറങ്ങളിൽ

ഓപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോയുടെ ഫീച്ചറുകള്‍ – 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, ഓപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഡൈമെന്‍സിറ്റി 9400 3എൻഎം ചിപ്‌സെറ്റ് ആണ് പ്രോയിലും കരുത്ത് പകരുന്നത്. ഇതോടൊപ്പം 12ജിബി / 16ജിബി റാം, 256ജിബി / 512ജിബി / 1ടിബി യുഎഫ്എസ് 4.0 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസില്‍ ആണ് പ്രവര്‍ത്തനം.

ഈ പ്രോ മോഡലിന് 5 ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ നല്‍കിയിരിക്കുന്നത്. സോണി ലിറ്റിയ LYT808 സെന്‍സറോട് കൂടിയ 50എംപി മെയിന്‍ ക്യാമറ, 50എംപി 120° അള്‍ട്രാ വൈഡ് ക്യാമറ, 1 50എംപി 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50എംപി 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണകളോടെ 5910mAh ബാറ്ററി എന്നിവയും ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News