കിടിലോൽക്കിടിലം! ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ടാബ്‌ലെറ്റായ പാഡ് 3 പ്രൊ അവതരിപ്പിച്ച് ഓപ്പോ

OPPO PAD 3

ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ടാബ്‌ലെറ്റ് മോഡലായ പാഡ് 3 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഫൈൻഡ് എക്സ്8 സീരീസിനൊപ്പമാണ് ഈ ടാബ്‌ലെറ്റ് മോഡൽ പുറത്തിറങ്ങിയത്. ചൈനയിൽ ഈ ആഴ്ച്ച തന്നെ ഈ ടാബ്‌ലെറ്റ് മോഡലുകൾ വിപണിയിലെത്തും. എന്നാൽ ഇതിന്റെ ഗ്ലോബൽ ലോഞ്ചിനെക്കുറിച്ചുള്ള യാതൊരു വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഓപ്പോ പാഡ് 3 പ്രോയുടെ ഇന്ത്യയിലെ വില;

8 ജിബി + 256 ജിബി സ്റ്റോറേജ്,  12ജിബി + 256ജിബി,  16ജിബി + 512ജിബി,  16ജിബി + 1ടിബി എന്നിങ്ങനെ നാല് സ്റ്റോറേജ് വേരിയന്റുകളാണ് ഈ ടാബ്‌ലെറ്റിനുള്ളത്. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,299 (40,000രൂപ) ആണ് വിലവരുന്നത്. മറ്റ് മോഡലുകളുടെ വില വിവരം ഇനിയും പുറത്തുവരാനുണ്ട്. രണ്ട് കളർവേയിലാണ് ഇത് വിപണിയിലേക്ക് എത്തുന്നത്. ഒക്ടോബർ 30 മുതൽ ഈ ടാബ്‌ലെറ്റ് മോഡൽ വിൽപ്പനയ്‌ക്കെത്തും.

ALSO READ; വൈബടിക്കാം, ഒപ്പം ചുറ്റും നടക്കുന്നതുമറിയാം! സോണി ലിങ്ക്ബഡ്‌സ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ഓപ്പോ പാഡ് 3 പ്രോയുടെ സവിശേഷതകൾ; 

12.1 ഇഞ്ച് എൽസിഡി സ്‌ക്രീനോട് കൂടിയാണ് ഇതിന്റെ രൂപകൽപ്പന.3200 x 2120 പിക്സൽ റെസല്യൂഷന് നൽകുന്ന ഇത് 144 ഹെർട്സ് റിഫ്രഷ് റേറ്റും 900 നിറ്റ്സ് ബ്രൈറ്റ്നെസും നൽകുന്നുണ്ട്. സ്നാപ്പ്ഡ്രാഗൺ 8 ജൻ 3 ചിപ്പ്സെറ്റാണ് ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത്. കളർ ഒഎസ് 14.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14ലാണ് ഇതിന്റെ പ്രവർത്തനം.ഒപ്റ്റിക്‌സിലേക്ക് വന്നാൽ , 13 എംപി റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവ ടാബിൽ ഓപ്പോ സജ്ജീകരിച്ചിട്ടുണ്ട്. 67 സൂപ്പർവോക് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയുള്ള 9,510 എംഎഎച്ച് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News