ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ ഓപ്പോ റെനോ 13 5ജി, ഓപ്പോ റെനോ13 പ്രോ 5ജി എന്നിവ ലോഞ്ച് ചെയ്തു.ഹാൻഡ്‌സെറ്റുകൾ ചൈനയിൽ അരങ്ങേറ്റം കുറിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുന്നത്.മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന പുതിയ റെനോ സീരീസ് ഹാൻഡ്‌സെറ്റുകൾക്ക് മികച്ച ദൃശ്യാനുഭവം നൽകാൻ 50 മെഗാപിക്‌സൽ സെൽഫി ഷൂട്ടറുകളുണ്ട്.മികച്ച ക്യാമറയോടൊപ്പം കിടിലൻ ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓപ്പോ റെനോ13 പ്രോ 5ജി യുടെ വില ആരംഭിക്കുന്നത് 49,999 രൂപ മുതലാണ്. 12 ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് 49,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 54,999 രൂപയുമാണ് വില. ഗ്രാഫൈറ്റ് ഗ്രേ, മിസ്റ്റ് ലാവെൻഡർ കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഓപ്പോ റെനോ 13 5ജിയുടെ 8 ജിബി + 128 ജിബി വേരിയൻ്റിന് 37,999 രൂപയും 8 ജിബി + 256 ജിബി ഓപ്ഷന് 39,999. രൂപയുമാണ് വില. ണ്ട് മോഡലുകളും ഫ്ലിപ്കാർട്ടിലൂടെയും ഓപ്പോയുടെ ഓൺലൈൻ സ്റ്റോറിലൂടെയും ജനുവരി 11 ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും.
ഓപ്പോ റെനോ 13 5ജി, ഓപ്പോ റെനോ 13 പ്രോ 5ജി എന്നീ മോഡലുകളുടെ സവിശേഷതകൾ:
ഡ്യുവൽ സിം (നാനോ) ഓപ്പോ റെനോ 13 5ജി സീരീസ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ലാണ് പ്രവർത്തിക്കുന്നത്. പ്രോ മോഡലിന് 6.83-ഇഞ്ച് 1.5K (1,272×2,800 പിക്സലുകൾ) ഡിസ്‌പ്ലേയുണ്ട്, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും 450ppi പിക്സൽ ബ്രൈറ്റ്‌നെസ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.സ്റ്റാൻഡേർഡ് മോഡലിന് 120Hz വരെ റിഫ്രഷ് റേറ്റ്, 460ppi പിക്‌സൽ ഡെൻസിറ്റി, തെളിച്ചം എന്നിവയുള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി+(1,256×2,760 പിക്‌സൽ) അമോലെഡ് സ്‌ക്രീൻ ഉണ്ട്. എയ്‌റോസ്‌പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിം ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.
രണ്ട് മോഡലുകളും പേയ്ജ്ക്ക് ചെയ്യുന്നത് 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. പ്രോ മോഡലിന് ട്രിപ്പിൾ ക്യാമറ യൂണിറ്റ് ഉണ്ട്, അതിൽ 50-മെഗാപിക്സൽ സോണി IMX890 1/1.56-ഇഞ്ച് പ്രധാന ക്യാമറ OIS, 50-മെഗാപിക്സൽ JN5 ടെലിഫോട്ടോ സെൻസർ, 3.5x ഒപ്റ്റിക്കൽ സൂം, 120x വരെ ഡിജിറ്റൽ സൂം, കൂടാതെ ഒരു -മെഗാപിക്സൽ OV08D സെൻസറുമുണ്ട്.സ്റ്റാൻഡേർഡ് ഓപ്പോ റെനോ 13 5ജി ഒരു ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തെയാണ് അവതരിപ്പിക്കുന്നത്.OIS ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെടുന്നുണ്ട്.ഓപ്പോ റെനോ 13 5ജി സീരീസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, USB Type-C പോർട്ട് എന്നിവ ഉൾപ്പെടുന്നുണ്ട്. മുൻനിര ഓപ്പോ റെനോ 13 പ്രോയിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,800mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. വാനില മോഡലിന് 80W വയർഡ് ചാർജിംഗ് സപ്പോർട്ടുള്ള 5,600mAh ബാറ്ററിയുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here