ക്വിക് ബട്ടൺ: പുതിയ കൂട്ടിച്ചേർക്കലുമായി ഓപ്പോ എക്സ്8 സീരീസ് എത്തുന്നു

oppo

ഈ വർഷം ആദ്യം ഓപ്പോ പുറത്തിറക്കിയ സ്മാർട്ട്ഫോൺ സീരീസാണ് ഫൈൻഡ് എക്സ് 7.  32 എംപി സെൽഫി ഷൂട്ടർ. 5000 എംഎഎച്ച് ബാറ്ററി ,100 വാട്ട് ചാർജിങ് പിന്തുണ അടക്കം നിരവധി ഫീച്ചറുകളുമായാണ് ഇതെത്തിയത്. ഇപ്പോഴിതാ മൂന്ന് പുതിയ മോഡലുകൾ ഉൾപ്പെടുത്തി ഫൈൻഡ് എക്സ് 8 ലൈനപ്പ് പുറത്തുറക്കാൻ ഒരുങ്ങുകയാണ് ഓപ്പോ. ഫൈൻഡ് എക്സ് 8 , ഫൈൻഡ് എക്സ് 8 പ്രൊ, ഫൈൻഡ് എക്സ് 8 അൾട്രാ എന്നീ മോഡലുകൾ ആകും ഇതിൽ ഉൾപ്പെടുക. അതേസമയം ഇതെന്ന് പുറത്തിറങ്ങുമെന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

ALSO READ: പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം: 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും വെങ്കലവും നേടി

ഫൈൻഡ് എക്സ് 8ന്റേതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ‘ക്വിക് ബട്ടൺ’ ആണ്. കാമറ ഫീച്ചറിലേക്ക് ഏറ്റവും വേഗം ആക്സസ് ലഭ്യമാക്കുക എന്നതാണ് ഈ ബട്ടൺകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. കാമറ മോഡ്, പിക്ചർ വ്യൂയിങ് മോഡ്, ഗെയിം മോഡ് അടക്കം മൂന്ന് ഫീച്ചറുകൾ ഈ കീയിൽ ലഭ്യമാക്കിയിട്ടുണ്ട്.ബട്ടൺ സ്ലൈഡ് ചെയ്ത് സൂം ഇൻ , സൂം ഔട്ട് ഫീച്ചറുകളും ഈ കീയിലൂടെ ലഭിക്കും. ഷൂട്ടിങ് ഗെയിമുകൾക്കും പുതിയ ബട്ടൺ ഏറെ സഹായകമാകും. ഫോട്ടോസിലൂടെ സ്ക്രോൾ ചെയ്യാനും ക്വിക്ക് ബട്ടൺ സഹായിക്കും.

ALSO READ:കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം: 60-കാരന് ദാരുണാന്ത്യം

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 സീരീസിൽ സമാനമായ ഒരു ബട്ടൺ ആപ്പിൾ അവതരിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫോട്ടോകളും വീഡിയോകളും ക്യാപ്ചർ ചെയ്യാനാണ് ആപ്പിൾ ഈ കീ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം സോണിയുടെ എക്സ്പീരിയയുടെ ചില മോഡലുകളിൽ ഇതിനോടകം തന്നെ ഈ കീ ഫീച്ചർ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here