ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്: മുഖ്യമന്ത്രി

ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ ഉണ്ടായത്. സാംസ്കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിൻ്റെ പൊതുസമൂഹം അംഗീകരിക്കില്ല. ആക്ഷേപ പ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജ ടീച്ചറുടെ വിജയം. കേരളം ബിജെപിയെ സ്വീകരിക്കില്ല. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം കേരളം അംഗീകരിക്കില്ല. രണ്ടാം ഊഴം കിട്ടിയപ്പോൾ ആർ എസ് എസ് അജണ്ട കൂടുതൽ ശക്തമായി നടപ്പാക്കി. ഇത് ജനങ്ങൾ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News