എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുത: മുഖ്യമന്ത്രി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് കെ കെ ശൈലജയുടെ നേര്‍ക്ക് ഉണ്ടായത്. സാംസ്‌കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിന്റെ പൊതുസമൂഹം അംഗീകരിക്കില്ല. കെ കെ ശൈലജയുടെ സ്വീകാര്യത വര്‍ധിച്ചതോടെ എതിരാളികള്‍ തെറ്റായ മാര്‍ഗത്തില്‍ നേരിടാന്‍ ശ്രമിച്ചു. പക്ഷേ ആക്ഷേപ പ്രചാരണം ശൈലജയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്ര മണ്ഡലം പ്രചരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:60 വർഷമായതിൻ്റെ ആനിവേഴ്സറി എഡീഷനുമായി ഫോർഡ് മുസ്താങ്ങ്

സംസ്ഥാനത്ത് ഇടത് തരംഗമാണ്. വന്‍ ഭൂരിപക്ഷത്തോടെയായിരിക്കും കെ കെ ശൈലജയുടെ വിജയം. കേരളം ബിജെപിയെ സ്വീകരിക്കില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം കേരളം അംഗീകരിക്കില്ല. രണ്ടാം ഊഴം കിട്ടിയപ്പോള്‍ ആര്‍എസ്എസ് അജണ്ട കൂടുതല്‍ ശക്തമായി നടപ്പാക്കി. ഇത് ജനങ്ങള്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല, മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്: നടൻ രാജ്‌കുമാർ റാവു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News