കേരളത്തില്‍ നിന്ന് ഹജ്ജിന് പോകാന്‍ 14,594 പേര്‍ക്ക് അവസരം; 6046പേര്‍ വെയ്റ്റിംങ് ലിസ്റ്റില്‍

കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി 14,594 പേര്‍ക്ക് അവസരം. സംസ്ഥാനത്ത് നിന്ന് ഇത്തവണ അപേക്ഷിച്ചത് 20,636 പേരാണ്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ അപേക്ഷിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിലെ അപേക്ഷകരില്‍ 6046പേര്‍ വെയ്റ്റിംങ് ലിസ്റ്റിലാണ്.

ALSO READ: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും എന്തുകൊണ്ട് പ്രതിപക്ഷം ഒളിച്ചോടി? പ്രതിപക്ഷ നേതാവ് കേരള സമൂഹത്തോട് ഉത്തരം പറയണം: മന്ത്രി വീണാ ജോർജ്ജ്

2025 ലേക്കുള്ള ഗവഃ ക്വാട്ടയില്‍ പോകുന്ന ഹാജിമാരുടെ സിലക്ഷന്‍ പൂര്‍ത്തിയായി. ദില്ലി ആര്‍കെ പുരം ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യാ ബ്രാഞ്ച് ഓഫീസില്‍ വെച്ച് നടന്ന ഡിജിറ്റല്‍ റാന്റം ഡെലക്ഷന്‍ ( ഖുറാ ) നാഷണല്‍ ഹജ്ജ് കമ്മറ്റി ചെയ്ര്‍മാന്‍ ഉല്‍ഘാടനം ചെയ്തു.എലിജിബില്‍ ആയ 151981 അപേക്ഷകരില്‍ നിന്ന് 122518 തെരഞ്ഞെടുത്തു. ജനസംഖ്യാ പ്രകാരം നിശ്ചിത ക്വാട്ടയില്‍ 12 സംസ്ഥാനങ്ങളില്‍ അപേക്ഷ കര്‍ അനുവദിച്ച ക്വാട്ട യേക്കാള്‍ കുറവായിരുന്നു. 11 സംസ്ഥാനങ്ങള്‍ക്ക് എക്‌സസ് ക്വാട്ട വെയ്റ്റിംങ് ലിസ്റ്റ് തോത് അനുസരിച്ച് വീതിച്ചു നല്‍കി. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത് ദമന്‍ ആന്‍ഡ് ദ്യുവില്‍ നിന്നാണ്. 27 പേരാണ് അപേക്ഷിച്ചത്.

ALSO READ: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും എന്തുകൊണ്ട് പ്രതിപക്ഷം ഒളിച്ചോടി? പ്രതിപക്ഷ നേതാവ് കേരള സമൂഹത്തോട് ഉത്തരം പറയണം: മന്ത്രി വീണാ ജോർജ്ജ്

ഈ വര്‍ഷം 65 വയസ്സ് കഴിഞ്ഞ കാറ്റഗറിയില്‍ 14,728 പേരെയും ആണ്‍ തുണയില്ലാതെ പോകുന്ന സ്ത്രീകളുടെ കാറ്റഗറിയില്‍ 3717 പേരെയും തെരഞ്ഞെടുത്തു. സെലക്റ്റ് ആയവര്‍ 1,30 300 രൂപ ആദ്യ ഗഡു ഒക്ടോബര്‍ 25 ന് മുമ്പ് എസ്ബിഐ, യൂണിയന്‍ ബാങ്ക് വഴി അടക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News