ഒഴിവുള്ള 253 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ നിയമനം നടത്താൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ഒഴിവ് വിശദാംശങ്ങൾ: സ്പെഷ്യലിസ്റ്റ് ഓഫീസർ ഡിസൈൻ 3. യോഗ്യത: ബിരുദം/ ബന്ധപ്പെട്ട വിഷയത്തിൽ പിജി. ഡെവലപ്പർ (ജാവ) 28, ഡെവലപ്പർ (കോബോൾ) 5, ഡെവലപ്പർ (ഡോട്ട് നെറ്റ്) 4, സെർവർ അഡ്‌മിനിസ്ട്രേഷൻ 16, എൻഡബ്ല്യു അഡ്‌മിനിസ്ട്രേറ്റർ 13, ഡാറ്റാബേസ് അഡ്മി നിസ്ട്രേഷൻ 9, ഡാറ്റ & അനലിറ്റിക്സ് 30, ജനറൽ എഐ എക് സ്പേർട്ട് 5, ഐടി സെക്യൂരിറ്റി 17, ഐടി സപ്പോർട്ട് 1 (ഐടി ഓഫീസർ) 60, ഐടി സപ്പോർട്ട് 2 (പിഎസ് & എപിഎം) 25, ഐടി ആർക്കിടെക്ട് 20, ആപ്പ് ഡിപ്ലോയ്മെന്റ് സ്പെഷ്യലിസ്റ്റ്സ് 9, മാർടെക് 10 എന്നിവയാണ് മറ്റ് ഒഴിവുകൾ.
യോഗ്യത: ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്) എംസിഎ.
ASLO READ; ഫാഷൻ പഠനമാണോ ലക്ഷ്യം? അഖിലേന്ത്യാ പ്രവേശന പരീക്ഷ ഫെബ്രുവരിയിൽ
പ്രായപരിധി (01-10-2024 പ്രകാരം): സ്കെയിൽ I: 23-27 വയസ്, സ്കെയിൽ II: 27 – 33 വയസ്, സ്കെയിൽ III: 30 – 38 വയസ്. സ്കെയിൽ IV : 34 – 40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 850 രൂപയും ജിഎസ്‌ടിയും. എസ്‌സി/എസ്ടി ഉദ്യോഗാർഥികൾക്ക്: 175 രൂപയും ജിഎസ്ടിയും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 3. ഓൺലൈൻ പരീക്ഷ ഡിസംബർ 14നും അഭിമുഖം 2025 ജനുവരി രണ്ടാം വാരവും നടക്കും. വിശദവി വരങ്ങൾ www.centralbank.net.in വെബ്സൈറ്റിൽ. www.ibpsonline.ibps.in/cbimoct24/ എന്ന ഐബിപിഎസ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യും സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. മാനേജർ തസ്തികകളിൽ ആകെ 169 ഒഴിവുകളുണ്ട്. മാനേജർ (എൻജിനിയർ – സിവിൽ) 43, അസിസ്റ്റന്റ് മാനേജർ (എൻജിനിയർ – ഇലക്ട്രിക്കൽ) 25, അസിസ്റ്റന്റ് മാനേജർ (എൻജിനിയർ ഫയർ) 101 എന്നിവയാണവ.
ALSO READ; പ്രതിസന്ധി രൂക്ഷം; ജോലിയില്ല, യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ ജോലി ബേബിസിറ്റിങ്
യോഗ്യത (30-06-2024 വരെ): അസിസ്റ്റന്റ് മാനേജർ (എൻജിനിയർ സിവിൽ/ഇലക്ട്രിക്കൽ) തസ്തികകളിലേക്ക്: ബിരുദം (സിവിൽ/ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (എൻജിനിയർ ഫയർ): ബിഇ (ഫയർ) അല്ലെങ്കിൽ ബിഇ/ബിടെക് (സേഫ്റ്റി & ഫയർ എൻജിനിയറിങ്) അല്ലെങ്കിൽ ബിഇ/ ബിടെക് (ഫയർ ടെക്നോളജി & സേഫ്റ്റി എൻജിനിയറിങ്) അല്ലെങ്കിൽ അഗ്നിസുരക്ഷയിൽ തത്തുല്യമായ 4 വർഷത്തെ ബിരുദം, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫയർ എൻജിനിയർമാരുടെ ബിരുദം (ഇന്ത്യ /യുകെ) അല്ലെങ്കിൽ നാഗ്പൂരിലെ എൻഎഫ്എസ്‌സിയിൽ നിന്നുള്ള ഡിവിഷണൽ ഓഫീസേഴ്‌സ് കോഴ്സ്.
പ്രായപരിധി (01-10-2024 പ്രകാരം): 21 – 40 വയസ്. നിയമാനുസൃത ഇളവുകൾ ലഭിക്കും. അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി/ഇഡബ്ല്യുഎസ് – 750 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി : ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: ഡിസംബർ 12. www.ibpsonline.ibps.in/sbiscooct24/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.sbi.co.inൽ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here