ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ സി സിക്കാര്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മിയില്‍ 56-ാമത് എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്.

ഒഴിവുകള്‍: പുരുഷന്‍-50 (ജനറല്‍ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-5), വനിത-5 (ജനറല്‍ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-1).

ALSO READ:ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് രണ്ട് ബാറ്ററി ഓപ്ഷന്‍; വില ഇങ്ങനെ

പ്രായം: 2024 ജനുവരി ഒന്നിന് 19-25 വയസ്സ്. അപേക്ഷകര്‍ 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയില്‍ (രണ്ട് തീയതികളുമുള്‍പ്പെടെ) ജനിച്ചവരായിരിക്കണം. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും എന്‍.സി.സി. (സി) സര്‍ട്ടിഫിക്കറ്റും. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കള്‍ക്ക് എന്‍.സി.സി. (സി) സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനമുണ്ടാവും.

നിയമനം തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും. നാലുവര്‍ഷംകൂടി ദീര്‍ഘിപ്പിക്കാം. സ്റ്റൈപ്പെന്‍ഡ്: 56,100 രൂപ.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാനതീയതി: ഫെബ്രുവരി 6.

ALSO READ:നോര്‍ക്ക- ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 24ന് തിരുവല്ലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News