മാധ്യമപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് ചേരാനും അവസരം

നിലവിലെ മാധ്യമപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കും. വരും വര്‍ഷത്തേക്കുളള ഇന്‍ഷ്വറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രീമിയം തുകയില്‍ വലിയ വര്‍ദ്ധനവ് ഒഴിവാക്കിയും നിലവിലുളളതിനേക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകളോടെയും പോളിസി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കെയുഡബ്ല്യുജെ അറിയിച്ചു. പുതിയ കരാര്‍ അവസാന ഘട്ടത്തില്‍ എത്തിയാല്‍ കരാര്‍ വ്യവസ്ഥകള്‍ അറിയിക്കാമെന്നും കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ:ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍

കഴിഞ്ഞ തവണ 10,000 രൂപയാണ് അംഗങ്ങളില്‍ നിന്നും വാങ്ങിയത്. ഇക്കുറി അത് കൂട്ടാതിരിക്കാനാണ് ശ്രമിക്കുന്നത്. മാര്‍ച്ച് പകുതിയില്‍ ഒരുമിച്ച് തുക അടയ്ക്കുന്നതിലെ പ്രയാസം ഒഴിവാക്കാന്‍ ഇക്കുറി രണ്ട് ഗഡുക്കളായി തുക വാങ്ങാനാണ് തീരുമാനം. ആദ്യ ഗഡു 5000 രൂപ ഫെബ്രുവരി 10നുളളിലും ബാക്കി തുക മാര്‍ച്ച് 10 നുളളിലും അടക്കണം. മുഴുവന്‍ തുകയും അടച്ചാല്‍ മാത്രമേ അംഗം സ്‌കീമില്‍ ഉള്‍പ്പെടുകയുള്ളൂവെന്നും കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ:സുതാര്യം സൗഹൃദം; കരുതലിന്റെ ‘മലൈക്കോട്ടൈ’ ബജറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News