റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. പദ്ധതി അനുസരിച്ച് റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം ഉണ്ടാക്കും. അതിന് പുറമേ അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും അവസരം ഉണ്ടാകും.
Also read:കാശിയിൽപാതി കല്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥസംഗമം
ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി/സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്താം.
Also read:ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; മാധ്യമവാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍
E- KYC നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സ് സ്‌കൂളില്‍ നിക്ഷേപിക്കാം. വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370655.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here