കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് അതോടൊപ്പം തന്നെ ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യപദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി യുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഒരേ സമയം രണ്ട് ബിരുദം നേടാൻ തല്പരരായ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാല പ്രദാനം ചെയ്യുന്ന പാഠ്യപദ്ധതികളിലേക്കാണ് പ്രവേശനം ലഭിക്കുക.
ഈ അധ്യയന വർഷം 23 ബിരുദ ബിരുദാനന്തര പാഠ്യ പദ്ധതികളിലേക്ക് പ്രവേശനം നൽകാൻ സർവ്വകലാശാല തീരുമാനിച്ചു. ഇതിനു പുറമേ നൈപുണ്യ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ഈ അധ്യയന വർഷം ആരംഭിക്കുന്നതാണ്. ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി .എം . മുബാറക് പാഷ അധ്യക്ഷത വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here