ജനങ്ങൾക്ക് ഉപയോഗമുള്ളതൊക്കെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; മന്ത്രി പി പ്രസാദ്

ജനങ്ങൾക്ക് ഉപയോഗമുള്ളതൊക്കെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മലപ്പുറം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ വേദിയായ പൊന്നാനിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ പരിപാടികളിൽ ഒന്നിച്ചുനിൽക്കുക എന്നത് ജനത ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളിൽ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വിമർശിക്കാനും, തെറ്റ് ചൂണ്ടിക്കാട്ടാനുമൊക്കെ അധികാരവും അവകാശവുമുണ്ട്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ഇതൊന്നും ചെയ്യാതെ ജനക്ഷേമപരിപാടികൾ ബഹിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത്.

ALSO READ: നവകേരള സദസില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും

നവകേരള സദസ് ബഹിഷ്കരിക്കാൻ പറഞ്ഞവരെ ജനം ബഹിഷ്കരിക്കുകയാണ്. നവകേരള സദസിനോടനുബന്ധിച്ചുള്ള യോഗങ്ങളെല്ലാം നാട്ടിലെ സാധാരണക്കാരന് പറയാനുള്ളത് കേൾക്കാനായുള്ള യോഗങ്ങളാണ്. ജനങ്ങളാരും രാഷ്ട്രീയം കണ്ടല്ല നവകേരള സദസ്സിലേക്ക് വരുന്നത്. നവകേരള സദസിൽ പങ്കെടുക്കുന്നതുകൊണ്ടു ഒരാളുടെ രാഷ്ട്രീയം ഇല്ലാതാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ നൽകി; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News