ഇതാണോ മോദിയുടെ ഗ്യാരണ്ടി..? വാക്‌സിൻ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം

കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഇതാണോ മോദിയുടെ ഗ്യാരണ്ടി എന്ന് കോണ്ഗ്രസ് വിമർശിച്ചു. അതേ സമയം ഗുണനിലവാരമില്ലാത്ത വാക്സിനുകൾക്ക് ബിജെപി കമ്മീഷൻ വാങ്ങിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. വാക്സിൻ സ്വീകരിച്ചതിനെതുടർന്ന് ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡി ചോദ്യം ഉന്നയിക്കുന്നുണ്ട്.

Also Read: ഉറക്കമില്ലാതെ ഭയപ്പെട്ട് ജീവിച്ച പത്തു ദിവസങ്ങള്‍; പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസ്, മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

കോവിഷീല്‍ഡിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് 2021 ൽ പുറത്ത് വന്ന ശേഷവും, ഇന്ത്യയിൽ യാത്രനുമതി പോലും നിഷേധിച്ചു, വാക്സിൻ സ്വീകരിക്കാൻ ആളുകളെ നിർബന്ധിച്ചു എന്നും, ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ബിജെപി മറുപടി പറയണമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതേ സമയം, അഭിഭാഷകനായ വിശാൽ തിവാരി കോവിഷീൽഡിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകി. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കണമെന്നും ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

Also Read: മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News