മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ശ്മശാനങ്ങളായി മാറിയിട്ടും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
Also Read : മൂന്ന് തവണ സൈക്കിൾ മോഷ്ടിച്ചു; ഓടിച്ചിട്ട് പിടിച്ച് വിദ്യാർത്ഥിനികൾ
മരുന്നും ചികിത്സയും ലഭിക്കാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയായതോടെ നിരവധി നിര്‍ധന കുടുംബങ്ങളാണ് വഴിയാധാരമായത്. കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശിലെ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്നതിന് സമാനമാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളെന്നാണ് ശിവസേന മുഖപത്രം സാമ്ന വിമര്‍ശിച്ചത്
ഓരോ ദിവസവും സംസ്ഥാനം മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും എന്നാല്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡല്‍ഹിയില്‍ രാഷ്ട്രീയ യോഗങ്ങളില്‍ തിരക്കിലാണെന്നും ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത് കുറ്റപ്പെടുത്തി. സംഭാജിനഗര്‍ ആശുപത്രി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിജയ് വാഡേട്ടിവര്‍ ദുരവസ്ഥയെ കുറിച്ച് ആശങ്ക പങ്ക് വച്ചു . പാവപ്പെട്ടവരുടെ ജീവന് ഒരു വിലയുമില്ലെന്നും സമ്പന്നര്‍ക്ക് വേണ്ടിയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഭരിക്കുന്നതെന്നും വാഡേട്ടിവര്‍ തുറന്നടിച്ചു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രതിസന്ധിയില്‍ നാഗ്പൂര്‍, നന്ദേഡ്, ഛത്രപതി സംഭാജിനഗര്‍ എന്നീ നഗരങ്ങളിലായി മരുന്നുകളുടെ അഭാവത്തില്‍ 70-ലധികം മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here