അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചപ്പോള്‍ മോദി എഴുന്നേറ്റ് നിന്നില്ല; അനാദരവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം

മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം സമര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എന്നാല്‍ ഭാരതരത്‌ന സമര്‍പ്പിക്കുന്ന വേളയില്‍, ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ഞായറാഴ്ച അഡ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചത്. ആ സമയത്ത് പ്രധാനമന്ത്രി എഴുന്നേറ്റു നില്‍ക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Also Read : ബില്‍ക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടും, അതിനായി പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകും; വൈറലായി കെടി ജലീലിന്റെ കുറിപ്പ്

ബിജെപിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നും രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. ഭാരതരത്‌ന സമര്‍പ്പണ വേളയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News