പ്രതിപക്ഷം ആക്രമിച്ചു, 6 വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ ആശുപത്രിയില്‍

സ്പീക്കറുടെ ഓഫീസിന് മുന്‍പില്‍ പ്രതിപക്ഷം അഴിച്ചുവിട്ട അക്രമത്തില്‍ 6 വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ക്ക് പരിക്ക്. 5 വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമാണ് പരിക്ക്. പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയമസഭ പിരിഞ്ഞശേഷമാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടത്. സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്നു. ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെയും പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്തു. ഭരണപക്ഷ എം.എല്‍.എമാരും സ്പീക്കറുടെ ഓഫീസിന് മുന്‍പില്‍ എത്തിയതോടെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലും വാക്കേറ്റമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration