പ്രതിപക്ഷ ഐക്യ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസുയിയ യുയ്കിയെ രാജ്ഭവനിലെത്തി കണ്ടു. മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ 21 പേരടങ്ങുന്ന പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്. കലാപ ബാധിതരെ സന്ദര്‍ശിച്ച പ്രതിനിധി സംഘം നിരീക്ഷിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മെമോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
സംസ്ഥാനത്ത് സമാധാനം പുലരാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ധരിപ്പിക്കണമെന്നും ഗവര്‍ണറോട് സംഘം ആവശ്യപ്പെട്ടു.
ALSO READ: ഇൻസ്റ്റാഗ്രാമിൽ ലൈക്കടിച്ച യുവാവിന് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപ
16 പാര്‍ട്ടികളിലെ 21 പ്രതിനിധികളാണ് മണിപ്പൂര്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ എത്തിയത്. ശനിയാഴ്ച സംസ്ഥാനത്ത് എത്തിയ സംഘം ഇരുവിഭാഗങ്ങളുടെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here