നുണ പ്രചരിപ്പിക്കുന്നതിനിടയിൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ എസ്റ്റിമേറ്റ് തുക മറന്ന് പ്രതിപക്ഷം

Wayanad Lanslide Fakenews

വയനാട് ദുരന്തത്തിൽ സർക്കാരിനെതിരെ നുണകളുടെ കൊട്ടാരം പണിയുന്ന തിരക്കിൽ 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്‍റെ എസ്റ്റിമേറ്റ് തുകയെ മറന്ന് പ്രതിപക്ഷം. നൂറുകോടിയിലധികമാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ദുരന്തത്തിന്‍റെ എസ്റ്റിമേറ്റ് തുകയായി കണ്ടത്. ദുരന്തത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിക്കുന്നത് ഇങ്ങനെയാണെന്ന് അറിയാവുന്ന അതേ പ്രതിപക്ഷമാണ് ഇപ്പോൾ സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നത്.

Also Read: വ്യാജ വാർത്ത സംസ്ഥാനത്തിന് അർഹമായ തുക നൽകാത്ത കേന്ദ്രത്തെ രക്ഷിക്കാൻ വേണ്ടി മാധ്യമങ്ങൾ നിർമിച്ചത്; എ.വിജയരാഘവൻ

നൂറിലധികം പേർക്കാണ് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രിയും, കേന്ദ്രസംഘവും സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും സംസ്ഥാന ദുരിത നിവാരണ നിധി കമ്മീഷണർ ഡോ.വിശ്വാസ് മേത്ത ഐഎഎസുമാണ് കേന്ദ്രത്തിന് ദുരനന്തവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചത്.

Also Read: മാധ്യമങ്ങൾ ഉത്തരവാദിത്വം മറന്നു, ജനാധിപത്യബോധമുള്ള പൊതുസമൂഹം കള്ളക്കഥകളെ പ്രതിരോധിക്കണം; സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

റിപ്പോർട്ട് പ്രകാരം 117,34,66,000 രൂപയാണ് ദുരന്തത്തിന്‍റെ പ്രതിക്ഷിത ചെലവ്. ഒരു വീട്ടിലേക്ക് 50,000 രൂപയുടെ വസ്ത്രം, ഗുരുതര പരിക്കേറ്റവർക്ക് 8 ലക്ഷം രൂപ, നിസാര പരിക്കുള്ളവർക്ക് പതിനേഴായിരം രൂപ, തകർന്ന വീടുകൾക്ക് 15 ലക്ഷം തുടങ്ങി ദുരന്തം നടന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായ നഷ്ടപരിഹാര ആവശ്യങ്ങൾ റിപ്പോർട്ടിൽ പറയുന്നു. ദുരന്തങ്ങളിൽ എസ്റ്റിമേറ്റ് സമർപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയാവുന്ന അതേ പ്രതിപക്ഷമാണ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സമർപ്പിച്ച എസ്റ്റിമേറ്റിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News