നീറ്റ് പരീക്ഷ ക്രമക്കേട്; വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം ഇന്ത്യ

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ലോക്സഭയിൽ ആവശ്യപ്പെടും.

Also Read; അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പാർലമെന്റിന്റെ ഇരു സഭകളിലും നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ ചേർന്ന ഇന്ത്യ യോഗത്തിലാണ് സംയുക്ത തീരുമാനം. രാഹുൽഗാന്ധി വിഷയം ലോക്സഭയിൽ ഉന്നയിക്കും. പ്രതിപക്ഷ സഖ്യ കക്ഷികൾ ചോദ്യ പേപ്പർ ചോർച്ച പ്രത്യേകം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും പിവി അബ്ദുൽ വഹാബ് എംപി പറഞ്ഞു.

Also Read; ‘മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ട്, ചർച്ചകൾ നേതാക്കൾക്ക് ഹലേലൂയ പാടാൻ വേണ്ടിയല്ല’, തിരുത്തും തിരിച്ചുവരും: ബിനോയ് വിശ്വം

നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രി പാർലമെൻറിൽ പ്രസ്താവന നടത്തുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി പ്രമേയ ചർച്ചകൾ ആരംഭിക്കുമ്പോൾ തന്നെ വിഷയം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News