എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്: കെ എൻ ബാലഗോപാൽ

കേന്ദ്രസർക്കാരിൻ്റെ അവഗണനയാൽ കേരളം സാമ്പത്തിക പ്രയാസം നേരിടുമ്പോൾ, എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള എൻ.ജി.ഒ. യൂണിയൻ 61-ാമത് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: മുംബൈയിൽ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി മഹാസമ്മേളനത്തിന് തുടക്കം

സംസ്ഥാനത്തിന് അർഹമായ സാമ്പത്തികാവകാശങ്ങൾ നിഷേധിക്കുക വഴി സർക്കാർ ജീവനക്കാർക്ക് സാങ്കേതിക കാരണങ്ങളാൽ ശമ്പളം വൈകിയതടക്കം വിവിധ വിഭാഗം ജനങ്ങളുടെ ആനുകൂല്യങ്ങൾ വൈകുന്നതിൽ പ്രതിപക്ഷം ആഹ്ലാദിക്കുന്നു. കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ യു.ഡി.എഫ്. നടപടികൾക്കെതിരെ എം.പി.മാർക്ക് കഴിഞ്ഞിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇലക്ട്‌റൽ ബോണ്ട് കേസ്; സുപ്രീംകോടതിയുടെ മുദ്രവച്ച വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏതെങ്കിലും ജനവിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാട് സർക്കാരിനില്ലായെന്നും മറിച്ചുള്ളവ കുപ്രചരണങ്ങൾ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ. എസ്. നായർ, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ പ്രസിഡന്റ് ബി. സജീവ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി ആർ. അരുൺ കൃഷ്ണൻ,യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഖുശീ ഗോപിനാഥ് തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News