വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്. നവകേരള സദസിനെതിരെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇനിയും പ്രതിഷേധമുണ്ടാകുമെന്നും തടഞ്ഞാല്‍ തിരിച്ചടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. രാമക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ് എറണാകുളം ജില്ലയില്‍ നാളെ വീണ്ടും ചേരാനിരിക്കെയാണ് അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ് തന്നെ വീണ്ടും രംഗത്തെത്തിയത്.
READ ALSO:പുതുവത്സര ആഘോഷങ്ങളിലേക്ക് രാജ്യം; ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം
നവകേരളയാത്രയുടെ തുടക്കത്തിലും ബഹിഷ്‌കരണമെന്ന വാക്കിന് പിന്നാലെ നിരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് മുമ്പും പ്രതിപക്ഷ നേതാവ് തന്നെയാണ് ആഹ്വാനവുമായി മുന്നിട്ടിറങ്ങിയിരുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പോലും മൗനംപൂണ്ട സാഹചര്യത്തിലായിരുന്നു അക്രമ അഹ്വാനം ആദ്യഘട്ടത്തിലും പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. പെരുമ്പാവൂരില്‍ നവകേരള സദസ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാരടങ്ങുന്ന വാഹനവ്യൂഹത്തിനും നേരെ ഷൂ ഏറുണ്ടായ സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയതോടെ പ്രതിപക്ഷ പ്രതിഷേധത്തിന് ക്ഷീണമേറ്റിരുന്നു. ഇതിനിടെയാണ് 4 മണ്ഡലങ്ങളില്‍ കൂടി സദസ് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് തന്നെ ആക്രമണ മുന്നറിയിപ്പ് നല്‍കുന്നത്.
READ ALSO:വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് മോദിയുടെ പുതിയ വിദ്യാഭ്യാസ നയം: സീതാറാം യെച്ചൂരി
അതേസമയം, നിലവില്‍ വിദേശ ചികിത്സ്‌ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അവധിയില്‍ പ്രവേശിച്ച തക്കം നോക്കി വി ഡി സതീശന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തേണ്ടിയിരുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അടക്കം പറച്ചില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here