പ്രതിപക്ഷ നേതാവിന് ആര്‍എസ്എസ് അജണ്ട: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ പ്രതിഷേധം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌റിയാസ്. മന്ത്രിമാരെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അംഗീകാരം ലഭിക്കാത്തതില്‍ ഈഗോയാണ് അദ്ദേഹത്തിനെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

പ്രതിപക്ഷനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മന്ത്രിമാര്‍ക്ക് ആവശ്യമില്ല. അങ്ങനെ വേണം എന്ന ധാരണ വിഡി സതീശനുണ്ട് എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് ബിജെപി പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ നേതാവിന് ആര്‍എസ്എസ് അജണ്ടയുണ്ടെന്ന് തെളിയിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുകയാണ്. വി.ഡി സതീശന്‍ പ്രതിപക്ഷനേതാവായത് പിന്‍വാതിലിലൂടെയാണോ എന്നും മന്ത്രി റിയാസ് ചോദിച്ചു. മന്ത്രിമാര്‍ക്ക് ആവശ്യം ജനങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here