എന്‍ എം വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്

എന്‍ എം വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വി ഡി സതീശന്‍. മകനല്ല ഒപ്പമുള്ള ആരോ ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.മരണം നടന്ന് രണ്ടാഴ്ചക്ക് ശേഷം എന്‍ എം വിജയന്റെ കുടുംബത്തെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് അടച്ചിട്ടമുറിയില്‍ മകനുമായി കൂടിക്കാഴ്ച നടത്തി.ഡി സി സി പ്രസിഡന്റും ബത്തേരി എം എല്‍ എയും എവിടെയെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ALSO READ: ‘ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടം, മഹാത്മാഗാന്ധി മരണപ്പെട്ടുവെന്ന് പത്രങ്ങൾ തന്നെ പറയുന്നു’: പ്രകാശ്‌ രാജ്

അതേസമയം അത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ കുടുംബത്തിന്‍റെ ബാധ്യത കെപിസിസി ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൻഎം വിജയന്റെ വീട്‌ സന്ദർശിച്ച ശേഷം പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നടത്തുന്ന സമരമല്ല ഇതെന്നും മാനുഷികമായ സമരമാണ്‌ സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2 കോടി പത്ത്‌ ലക്ഷത്തിലധികം എൻഎം വിജയന്‌ ബാധ്യതയുണ്ട്‌. ഇത്രയുമൊക്കെ നടന്നിട്ടും കോൺഗ്രസ് നേതൃത്വം ആ കുടുംബത്തെ വിടാതെ ആക്ഷേപിക്കുന്ന സാഹചര്യമാണ്. 7 വർഷമായി ഡിസിസി ട്രഷററായ എൻഎം വിജയന്‍റെ മകനെ പിരിച്ച്‌ വിട്ട്‌ മറ്റൊരു നിയമനത്തിന്‌ ഐസി ബാലകൃഷ്ണൻ പണം വാങ്ങി ശുപാർശ നൽകി. കെപിസിസി പ്രസിഡന്‍റ് അന്തവും കുന്തവുമില്ലാത്ത കുടുംബമെന്ന് ആക്ഷേപിച്ചു.

ALSO READ; അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്ക്: എകെ ബാലൻ

മരിച്ച വിജയന്‍റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശനും രേഖകൾ കള്ളമെന്ന് രമേശ്‌ ചെന്നിത്തലയും പറഞ്ഞു. ഇതാണ്‌ കോൺഗ്രസിന്‍റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ വാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News