‘പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെ’: എ കെ ബാലൻ

ak balan

പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെ എന്ന് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കോൺഗ്രസിലെ കത്ത് പുറത്ത് വിട്ടത് കോൺഗ്രസുകാരാണ് എന്നും എ കെ ബാലൻ പറഞ്ഞു. എം ബി രാജേഷിനെ അക്രമിക്കുമെന്നാണ് സതീശൻ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. വായിൽ തോന്നിയത് എന്തും വിളിച്ചു പറയുകയാണ് സതീശൻ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു

പെട്ടിയിൽ വസ്ത്രമാണെന്ന പറഞ്ഞതിന് രാഹുലിന് മറുപടിയെയും എ കെ ബാലൻ വിമർശിച്ചു. ഫെനി അലക്കുകകാരനാണോയെന്നും ഷാഫി ഒന്നും പ്രതികരിക്കാത്തത് ഡിലിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്തിന് ഭയക്കുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

Also read:ഷാഫിയും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ?’: ഇ എൻ സുരേഷ് ബാബു

അതേസമയം പാലക്കാട് ഹോട്ടലിലെ പരിശോധനയിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ കൊടുത്ത വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തരംതാഴ്ന്ന പണിയാണ് മനോരമ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News