പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത് ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോൾ; മന്ത്രി പി രാജീവ്

P Rajeev

മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവെങ്കിലും വായിക്കണമെന്ന് പി രാജീവ് പ്രതികരിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാൽ ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴുള്ള ബോർഡ് ഉത്തരവിൽ ഭൂമി വഖഫിൻ്റേതെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഫ് ഭരണകാലത്ത് നിയമിച്ച മുൻ മുസ്ലിം ലീഗ് അധ്യക്ഷൻ റഷീദലി തങ്ങൾ ആണ് ഉത്തരവ് ഇറക്കിയത്.വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോർഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Also Read: സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി; മന്ത്രി വി ശിവൻകുട്ടി

രാഷ്ട്രീയ പരിഹാരമല്ല നിയമപരമായ പരിഹാരമാണ് മുനമ്പത്ത് സർക്കാർ തേടുന്നത്. ഭിന്നിപ്പില്ലാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം യാഥാർഥ്യം മനസിലാക്കി ശാശ്വതമായ പ്രശ്ന പരിഹാരത്തിന് സർക്കാരിന് ഒപ്പം നിൽക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമ്പോൾ അതിൽ എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News