‘തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാൻ ആർഎസ്എസുമായി ധാരണയുണ്ടാക്കി’; സതീശനെതിരെ പി.വി. അൻവർ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ആർഎസ്എസുമായി വി.ഡി. സതീശൻ ധാരണയുണ്ടാക്കി. എഡിജിപി എം.ആർ. അജിത്കുമാറിന് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത്. ഇക്കാര്യത്തെക്കുറിച്ച് തനിയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

ALSO READ: കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു ; കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

താൻ ഇത് പുറത്ത് വിടുമെന്നായപ്പോഴാണ് വി.ഡി. സതീശൻ അന്ന് വാർത്താ സമ്മേളനം വിളിച്ചത്. തൃശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കണമെന്നായിരുന്നു ധാരണ. പുനർജനി കേസിൽ സതീശന് രക്ഷപ്പെടാൻ ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. പുനർജനി കേസിൽ ഇ ഡി അന്വേഷണം ഒഴിവാക്കാനാണ് സതീശൻ ആർഎസ്എസുമായി ധാരണയുണ്ടാക്കിയതെന്നും അൻവർ പറഞ്ഞു.

‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

നേരത്തെ, മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം കലക്കിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതെന്നും വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. സതീശന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് അന്‍വറിന്റെ ഇപ്പോഴത്തെ പ്രതികരണം. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോ ട് സംസാരിക്കുകയായിരുന്നു പി.വി. അൻവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News