പാലക്കാട് കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ എല്ലാം രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട് എന്ന പറഞ്ഞ അദ്ദേഹം രാഹുൽ കൃത്യമായി മറുപടി പറഞ്ഞു സ്വയം പരിഹാസ്യമായിട്ട് നിൽക്കുകയാണ് എന്നും മറുപടി നൽകി.
വിവാദവുമായി ബന്ധപ്പെട്ട കൈരളി ന്യൂസിന്റെ ചോദ്യങ്ങളിൽ പ്രകോപിതനായി പത്രസമ്മേളനത്തിൽ നിന്നും സതീശൻ ഇറങ്ങിപ്പോയി.
ALSO READ; ‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ
അതേസമയം നവംബര്‍ ആറിന് പാലക്കാട് ഹോട്ടല്‍ റൂമിലെ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ എസ്.ചിത്ര അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
മുൻപ് പാലക്കാട് തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചതെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാക്കളും ഉന്നയിച്ച വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് എം സ്വരാജ് രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. കൈരളി ന്യൂസിൻ്റെ ന്യൂസ് എൻ വ്യൂവ്സിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here