കെ മുരളീധരൻ തുലാവർഷം പോലെ ആദ്യ പകുതിയിൽ നന്നായി പെയ്യും പരിഹാസവുമായി വി ഡി സതീശൻ

V D Satheeshan

കെ മുരളീധരനെ പരിഹസിച്ച് വി ഡി സതീശൻ. കെ മുരളീധരൻ തുലാവർഷം പോലെ ആദ്യ പകുതിയിൽ നന്നായി പെയ്യും, പിന്നീട് കുറുയും എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലക്കാട്ടേക്ക് എല്ലാനേതാക്കളെയു ക്ഷണിച്ചു കൊണ്ട് വാട്സാപ്പ് സന്ദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കോൺ​ഗ്രസിൽ നിന്ന് വിട്ടുപോയ മണ്ഡലം സെക്രട്ടറിയെ അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

നേതാക്കളുടെ പ്രവൃത്തിയിൽ അതൃപ്തി കൂടുതൽ പ്രവർത്തകർ പാർട്ടി വിടുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയുമാണ് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞത്. ഷാഫിക്കെതിരെ വൻ വിമർശനങ്ങളാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശി ഉയർത്തിയത്.

Also Read: വേൾഡ് പാർലമെൻ്ററി ഫോറത്തിൽ പങ്കെടുക്കാനുള്ള യാത്രാനുമതി നിഷേധിച്ചത് ജനാധിപത്യത്തോടുള്ള അവഗണനയാണ്; ഡോ വി ശിവദാസന്‍ എംപി

ശശിയും സിത്താരയും ഇനി സരിന് വേണ്ടി പ്രവർത്തിക്കും. ഷാഫി പറമ്പിലിനോടുള്ള വിയോജിപ്പാണ് പ്രതിഷേധത്തിന് കാരണമെന്നും കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്ന് ശശി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് ഉയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News