കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ്

v d satheesan

ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് എത്തുന്നതിന് മുൻപ് കൈരളി എങ്ങനെ ഹോട്ടലിൽ എത്തിയെന്നാണ് സതീശന്റെ മറുചോദ്യം. ഇനി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു ചോദ്യത്തിനും മറുപടി പറയാനില്ലെന്നും സതീശൻ പ്രതികരിച്ചു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി അടക്കം ഉൾപ്പെട്ട കള്ളപ്പണ വിവാദത്തിൽ കൈരളി ചോദ്യങ്ങളോടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസ്വസ്ഥത. വിവാദ സമയത്ത് പാലക്കാട് താൻ ഇല്ലായിരുന്നു എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അന്ന് പ്രതികരിച്ചത്.

Also read:‘നിയമന നടപടി ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ തിരുത്താനാവില്ല’;സുപ്രിം കോടതി

ഹോട്ടലിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങൾ കണ്ടോ എന്ന കൈരളിയുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് മറുപടി നൽകിയില്ല: ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് സതീശൻ ഇറങ്ങിപ്പോയി.

News Summary- Opposition leader VD Satheesan was once again upset with Kairali’s questions on the black money check in the hotel

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News