പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേത്: മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേതെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷ നേതാവ് ധൃതരാഷ്ട്രരെപ്പോലെയാണ്. പണം കിട്ടാതിരുന്ന് കുഴയട്ടെ എന്നുള്ളതാണ് പ്രതിപക്ഷത്തിന് മനോഭാവം. കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധി അദ്ദേഹം കാണുന്നതേ ഇല്ല. പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണ്. ഈ സർക്കാരാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത്.

Also Read: കുർബാന തർക്കം സമവായത്തിലേക്ക്; സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി

40429 വീടുകൾ ലൈഫിൽ പൂർത്തിയാക്കി കഴിഞ്ഞു. 17526 കോടി രൂപ ചെലവഴിച്ചു. 5274 കോടി സംസ്ഥാന ബജറ്റിൽ നിന്നും ചെലവഴിച്ചു. 84% വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. തദ്ദേഹസ സ്ഥാപനങ്ങളാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നത്. എല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലയിൽ ഇട്ടത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. അവർക്ക് തുക നൽകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Also Read: അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, രാമക്ഷേത്രം, ദില്ലി എയര്‍പോര്‍ട്ട്…; മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News