എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ

എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ. മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യം തൂത്തു വാരുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചതിനെതിരേയാണ് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തിയത്. ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, കോൺഗ്രസ് നേതാക്കളായ നാന പട്ടോളെ, പ്രതിപക്ഷനേതാവ് വിജയ് വട്ടേറ്റിവർ എന്നിവരാണ് പ്രതികരിച്ചത്. എക്സിറ്റ് പോളുകൾ കോർപ്പറേറ്റുകളുടെ കളിയും വഞ്ചനയുമായാണെന്ന് ഉദ്ധവ് പക്ഷം ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.

Also Read: കനത്ത മഴ; പാലക്കാട് വെള്ളച്ചാട്ടത്തിൽ കാണാതായ യുവാക്കളെ കണ്ടെത്തി

മാധ്യമ കമ്പനികൾക്കു മേൽ കേന്ദ്രസർക്കാർ സമ്മർദമുണ്ടെന്നും റാവുത് ചൂണ്ടിക്കാട്ടി. ഇന്ത്യസഖ്യം 295 മുതൽ 310 വരെ സീറ്റുകൾ നേടി കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് സഞ്ജയ് റാവത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും ജനങ്ങളുടെ വികാരം അറിയുകയും ചെയ്ത പാർട്ടികൾക്ക് എക്സിറ്റ് പോളുകളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും റാവുത്ത് പറഞ്ഞു. അതെ സമയം മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി മൊത്തം 48 സീറ്റുകളിൽ 35 ലധികം സീറ്റുകൾ നേടുമെന്നും റാവുത്ത് അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താനാണ് എക്സിറ്റ് പോളുകൾ നടത്തിയതെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവർ പറഞ്ഞു.

Also Read: എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

ജൂൺ നാലിന് ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നും മഹാരാഷ്ട്രയിൽ 35-ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും വട്ടേറ്റിവർ അവകാശപ്പെട്ടു. അതെ സമയം ഇന്ത്യാ സഖ്യം 300 സീറ്റുകൾ നേടുമെന്നും മഹാരാഷ്ട്രയിൽ 35 സീറ്റുകൾ ഉറപ്പാക്കുമെന്നുമാണ് കോൺഗ്രസ് നേതാവ് നാനാ പട്ടോളെ അവകാശപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ മത്സരം നരേന്ദ്ര മോദിയും ജനങ്ങളും തമ്മിലായിരുന്നുവെന്നും പട്ടോളെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here