‘സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറി’; ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം

Jagadeep Dhankhar

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം. സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. അവിശ്വാസ പ്രമേയ നോട്ടീസിലും സോറോസ് വിഷയത്തിലും പ്രഷുബ്ധമായി പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു.

രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍ഖര്‍ നടത്തുന്ന പക്ഷപാതപരമായ സമീപനത്തിനെതിരായ പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യം. ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതരമായ ആരോപണമാണ് എംപിമാര്‍ ഉയര്‍ത്തിയത്. രാജ്യസഭാ ചെയര്‍മാന്‍ പദവിയെ മാനിക്കാതെ, അടുത്ത സ്ഥാനക്കയറ്റത്തിനായി സഭയില്‍ കേന്ദ്രവക്താവായി മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജയറാം രമേശ്, മനോജ് ഝാ, ഡോ. ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍, ജോസ് കെ മാണി, തിരുച്ചി ശിവി, സഞ്ജയ് റാവത്ത് ഉള്‍പ്പെടെ ഇന്ത്യ സഖ്യ നേതാക്കള്‍ പങ്കെടുത്തു. അവിശ്വാസ പ്രമേയ നോട്ടീസും സോറോസും വിഷയവും രാജ്യസഭയെ ഇന്നും പ്രഷുബ്ധമാക്കി. രാജ്യസഭാ ചെയര്‍മാനെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ജെ പി നദ്ദയും സോറോസ് വിഷയം കൂടി ഉന്നയിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

ലോക്‌സഭയില്‍ മണിപ്പൂര്‍ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ സോറോസ് വിഷയം ഉയര്‍ത്തി ബിജെപി അംഗങ്ങളും രംഗത്തെത്തി. അദാനി വിഷയത്തില്‍ ഇന്നും സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധമുണ്ടായി. റോസാപ്പൂക്കളും ഇന്ത്യന്‍ പതാകയുമേന്തിയായിരുന്നു പ്രതിഷേധം .അദാനി വിഷയത്തില്‍ ചട്ടം 267 പ്രകാരം ഡോ.ജോ്ണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration