പ്രതിപക്ഷ യോഗം ഇന്ന് രണ്ടാം ദിനത്തിലേക്ക്; എൻ.ഡി.എ കക്ഷിയോഗവും ഇന്ന്

ബെംഗളൂരുവിൽ നടക്കുന്ന സംയുക്ത പ്രതിപക്ഷ യോഗം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. ബിജെപി നയിക്കുന്ന എൻ ഡി എയും ഇന്ന് കക്ഷിയോഗം വിളിച്ചുചേർക്കുന്നുണ്ട്.

ALSO READ: ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

ഇന്നലെ നടന്ന ആദ്യദിന യോഗത്തിൽ 2024 തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വാക്കാൽ ധാരണയായി. പൊതുതെരഞ്ഞടുപ്പിനുള്ള പദ്ധതികൾ നിർദ്ദേശിക്കാൻ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമായിരുന്നു. സീറ്റ് പങ്കിടൽ മുതൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയൽ വരെ സബ്കമ്മിറ്റിയുടെ അധികാരപരിധിയിൽ വന്നേക്കും. വോട്ടിങ് മെഷീനിനെക്കുറിച്ചുള്ള പരാതികൾ ചർച്ച ചെയ്ത യോഗം ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചു.

ALSO READ: സംസ്ഥാനത്ത് ഇന്ന് പൊതു അവധി ,വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

അതേസമയം, ബിജെപിയുടെ നേതൃത്വഹത്തിൽ എൻഡിഎയും ഇന്ന് യോഗം ചേരും. മുന്നറിയിപ്പുകളില്ലാതെ അടിയന്തിരമായി എൻഡിഎ യോഗം വിളിച്ചത് പ്രതിപക്ഷ ഐക്യം ഭയന്നിട്ടാണ് എന്ന ആരോപണം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾക്കായാണ് യോഗം എന്നാണ് എൻഡിഎയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News