‘ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടും’; പട്‌നയില്‍ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ബിജെപിയെ ഒന്നിച്ചു നേരിടാന്‍ തീരുമാനിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പതിനാറ് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ജൂലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയില്‍വെച്ച് അടുത്ത യോഗം ചേരാനും തീരുമാനിച്ചു.

Also Read- പഴയതിനേക്കാള്‍ അടിപൊളിയായി തിരിച്ചുവരും, ആരും വിഷമിക്കരുത്; മഹേഷ് കുഞ്ഞുമോന്‍

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലീം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. നാല് മണിക്കൂറാണ് യോഗം നീണ്ടത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി.
തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും സീറ്റുകള്‍ സംബന്ധിച്ചും ജൂലൈയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.

Also read- സതീശനെയും വേണുഗോപാലിനെയും സ്വീകരിച്ചത് മര്യാദകൊണ്ട്, അവര്‍ ദോശ കഴിച്ച് മടങ്ങി: ജി. സുകുമാരന്‍ നായര്‍

യോഗത്തിന് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുത്തില്ല. ഇത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയെങ്കിലും വിമാനം വൈകുമെന്നതിനാലാണ് ഇവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാത്തതന്ന് നിതീഷ് കുമാര്‍ വിശദീകരിച്ചു. ഡല്‍ഹിയിലെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എഎപിയും തമ്മില്‍ വിയോജിപ്പുകള്‍ നില്‍ക്കുന്നുണ്ട്. യോഗത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ ഡല്‍ഹിയിലെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഒന്നിച്ചുനിന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മാത്രം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News