കലാപം കത്തുന്ന മണിപ്പൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തും. കലാപ ബാധിർത പ്രദേശങ്ങളായ ചുരാചന്ദ്പുരിലും, ബിഷ്ണുപുരിലും സന്ദര്‍ശനം നടത്തും. 16 പാര്‍ട്ടികളിലെ 21 എംപിമാരാണ് മണിപ്പൂരിലെത്തുക. കലാപ ബാധിതരെ നേരില്‍ കണ്ട ശേഷം എംപിമാര്‍ ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.
ALSO READ: കൊച്ചി ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍
അതേസമയം കഴിഞ്ഞ ഏഴ് ദിവസവും വിഷയത്തില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ വായ തുറക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായ തീരുമാനം. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കി. എന്നാല്‍ തീയതി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here