മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യത്തിലെ എംപിമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ കണ്ടത്.
also read; വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു എംപിമാരുടെ കൂടിക്കാഴ്ച. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ സഖ്യത്തിനായി രാഷ്ട്രപതിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടത്. ജൂലൈ 29, 30 തീയതികളില്‍ ഇന്ത്യ സഖ്യം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ സാഹചര്യങ്ങൾ നേരിൽ കാണുകയും ഇത് സംബന്ധിച്ച മെമ്മോറാൻഡം രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ചെയ്തു.
also read; കണ്ണൂരിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തെ തെരഞ്ഞു പൊലീസ്
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ സഖ്യത്തിലെ എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് മണിപ്പൂരിലെ സാഹചര്യം വിശദീകരിച്ചത്. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സംഘര്‍ഷം ഇനിയും കെട്ടടാങ്ങാതെ നീണ്ടു പോകുന്നതും സഖ്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയം പരിശോധിക്കാം എന്ന് രാഷ്ട്രപതി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here